കേരളത്തിൽ മൂന്നു ദിവസത്തേക്ക് ട്രെയിൻ സർവീസിൽ മാറ്റം; ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി

  1. Home
  2. Trending

കേരളത്തിൽ മൂന്നു ദിവസത്തേക്ക് ട്രെയിൻ സർവീസിൽ മാറ്റം; ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി

train


കേരളത്തിൽ ഇന്ന് മുതൽ മൂന്നു ദിവസത്തേക്ക് ട്രെയിൻ സർവീസുകളിൽ മാറ്റം. ഇന്ന് മാത്രം 15 ട്രെയിനുകൾ മുഴുവനായും റദ്ദാക്കിയിട്ടുണ്ട്. തൃശൂർ യാർഡിലും ആലുവ– അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര– ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും നടക്കുന്നതിനാലാണ് ട്രെയിൻ സർവീസിൽ മാറ്റമുണ്ടായത്.

കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349), കൊച്ചുവേളി– ലോകമാന്യ ടെർമിനസ് ഗര‍ീബ്‌രഥ് എക്സ്പ്രസ് (12202), കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06778), തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343), നാഗർകോവിൽ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650), കായംകുളം – എറണാകുളം– കായംകുളം മെമു എക്സ്പ്രസ് (16310/16309), ആലപ്പുഴ – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06452), കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06768), എറണാകുളം – ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷൽ (06015), എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് (06441), കൊല്ലം – കോട്ടയം– കൊല്ലം മെമു സ്പെഷൽ (06786/06785), എറണാകുളം – കൊല്ലം മെമു സ്പെഷൽ (06769), കായംകുളം – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06450) എന്നിവയാണ് ഇന്നു റദ്ദാക്കിയ ട്രെയിനുകൾ.

അതുപോലെ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്ത് സർവീസ് നിർത്തും. രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളത്തു സർവീസ് അവസാനിപ്പിച്ച ശേഷം തിരികെ (16301) വൈകിട്ട് 5.25 ന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടും. ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം– ഹസ്രത് നിസാമുദീൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ഉച്ചയ്ക്ക് 2.37 ന് തൃശൂരിൽ നിന്നു സർവീസ് തുടങ്ങും.

രാവിലെ 7.20 ന് പാലക്കാട് ജംക്‌ഷനിൽ നിന്നു പുറപ്പെടുന്ന എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ (06797) ചാലക്കുടിയിൽ സർവീസ് നിർത്തിയ ശേഷം തിരികെ (06798) വൈകിട്ട് 3.55 ന് ചാലക്കുടിയിൽ നിന്നു പാലക്കാട്ടേക്കു സർവീസ് തുടങ്ങും. രാവിലെ 9 ന് ചെന്നൈ എഗ്‌മൂറിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജംക്‌ഷനിൽ സർവീസ് അവസാനിപ്പിക്കും.

ലോകമാന്യ തിലക് ടെർമിനസ് – കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201), നിലമ്പൂർ– കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350) എന്നിവയാണ് നാളെ റദ്ദാക്കിയ ട്രെയിനുകൾ.