കുറ്റപത്രം പൊതുരേഖയല്ല, എല്ലാവര്‍ക്കും ലഭ്യമാക്കാനാവില്ലെന്ന് സുപ്രീം കോടതി

  1. Home
  2. Trending

കുറ്റപത്രം പൊതുരേഖയല്ല, എല്ലാവര്‍ക്കും ലഭ്യമാക്കാനാവില്ലെന്ന് സുപ്രീം കോടതി

court


കുറ്റപത്രം പൊതുരേഖയല്ലെന്ന് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി സമര്‍പ്പിക്കുന്ന കുറ്റപത്രം ആര്‍ക്കും ലഭ്യമാവുന്ന വിധം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.കേസികളിലെ കുറ്റപത്രങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരുടെ ഉത്തരവ്. കുറ്റപത്രം പൊതുരേഖയാക്കുന്നത് ക്രിമിനല്‍ നടപടിച്ചട്ടത്തിനു വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കുറ്റപത്രവും എഫ്ഐആറും കേസുമായി ബന്ധമില്ലാത്ത ആളുകള്‍ക്കു നല്‍കുന്നത് ദുരുപയോഗം ചെയ്യപ്പെടുമെന്ന് നേരത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകനായ സൗരവ് ദാസ് ആണ് കുറ്റപത്രം ഓണ്‍ലൈന്‍ ആയി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.