'അനിൽ ആൻറണിയുടെ രാജിയോടെ വിവാദത്തിലെ ആ അധ്യായം അടഞ്ഞു'; രമേശ് ചെന്നിത്തല

  1. Home
  2. Trending

'അനിൽ ആൻറണിയുടെ രാജിയോടെ വിവാദത്തിലെ ആ അധ്യായം അടഞ്ഞു'; രമേശ് ചെന്നിത്തല

chennithala


പാർട്ടി പദവികളിൽ നിന്നുള്ള  അനിൽ ആൻറണിയുടെ രാജിയോടെ വിവാദം അടഞ്ഞ അധ്യായമായെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിബിസി ഡോക്യുമൻററി സംബന്ധിച്ച് കേരളത്തിലേയും കോൺഗ്രസ് ദേശീയ നേതൃത്വതത്തിൻറേയും നിലപാടുകൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസിൻറെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളെ താരതമ്യം ചെയ്ത് ജയറാം രമേശ് കടുത്ത വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതേ കുറിച്ച് അദ്ദേഹത്തോട് തന്നെ അഭിപ്രായം ചോദിക്കണമെന്നും ചെന്നിത്തല പ്രതികരിച്ചു.

ബിബിസി വിവാദത്തിനൊടുവിൽ ഇന്നലെ രാവിലെ ഒൻപതരയോടെ ട്വിറ്ററിലൂടെയാണ് അനിൽ ആൻറണി രാജിക്കത്ത് പുറത്ത് വിട്ടത്. കെപിസിസി ഡിജിറ്റൽ മീഡിയയുടെ കൺവീനർ സ്ഥാനവും, എഐസിസി ഡിജിറ്റൽ സെല്ലിൻറെ കോർഡിനേറ്റർ സ്ഥാനവും രാജി വച്ചതായി അനിൽ അറിയിച്ചു.