ആകാശച്ചാട്ടം 70–ാം വയസ്സില്‍ ; അമ്പരപ്പിച്ച് ഛത്തീസ്‌ഗഡ് ആരോഗ്യമന്ത്രി

  1. Home
  2. Trending

ആകാശച്ചാട്ടം 70–ാം വയസ്സില്‍ ; അമ്പരപ്പിച്ച് ഛത്തീസ്‌ഗഡ് ആരോഗ്യമന്ത്രി

ts-singh-deo-skydiving


70 വയസ്സുള്ള ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ്.സിങ് ഡിയോ ഓസ്ട്രേലിയയില്‍ വച്ച് ആകാശച്ചാട്ടം നടത്തുന്നതിന്റെ വിഡിയോ വൈറൽ. അസാധാരണമായ സാഹസിക അനുഭവമായിരുന്നുവെന്ന് ആകാശച്ചാട്ടത്തിന് ശേഷം മന്ത്രി ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ആകാശത്തിന് അതിരുകളില്ലെന്നും അത്യാഹ്ലാദമുള്ള നിമിഷങ്ങളായിരുന്നുവെന്നും മന്ത്രി പറഞ്ഞു.


സിങ് ഡിയോയ്ക്ക് അഭിനന്ദനം അറിയിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ‘നിങ്ങൾ അദ്ഭുതപ്പെടുത്തി’യെന്ന് സിങ് ഡിയോയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് പോസ്റ്റിട്ടു. ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സ്കൈ ഡൈവിങ് സെന്ററിൽ നിന്നുള്ള പരിചയസമ്പന്നനായ ഇൻസ്ട്രക്ടർക്ക് ഒപ്പമായിരുന്നു മന്ത്രിയുടെ ആകാശച്ചാട്ടം.