മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ

  1. Home
  2. Trending

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ

cm pinarayi vijayan


മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാൾ ഇന്ന്. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിലും വൻകിട പദ്ധതികളുടെ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പിറന്നാൾ ദിനത്തിൽ വീട്ടിൽ പായസ വിതരണം ഉണ്ടാകാറുണ്ട്. മറ്റ് ആഘോഷങ്ങൾ പതിവില്ല. 

ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നു മുഖ്യമന്ത്രിയുടെ പിറന്നാൾ ആയിരുന്നു. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണെങ്കിലും യഥാർഥ ജന്മദിനം മേയ് 24 ആണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1945 മേയ് 24ന് ആണ് അദ്ദേഹം ജനിച്ചത്.