ചാനല്‍ ചര്‍ച്ചയില്‍ പെണ്‍കുട്ടിക്കെതിരെ മോശം പരാമർശം; അവതാരകനും പാനലിസ്റ്റിനുമെതിരെ ബാലാവകാശ കമ്മീഷൻ

  1. Home
  2. Trending

ചാനല്‍ ചര്‍ച്ചയില്‍ പെണ്‍കുട്ടിക്കെതിരെ മോശം പരാമർശം; അവതാരകനും പാനലിസ്റ്റിനുമെതിരെ ബാലാവകാശ കമ്മീഷൻ

child rights commisiion


ചാനല്‍ ചര്‍ച്ചയില്‍ പെണ്‍കുട്ടി പങ്കെടുത്ത പരിപാടിയുടെ വിഡിയോ കാണിച്ച് കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് ചാനല്‍ അവതാരകനും പാനലിസ്റ്റിനുമെതിരെ നിയമ നടപടിയെടുത്ത് ബാലാവകാശ കമ്മീഷൻ. വിനു വി. ജോണ്‍, റോയ് മാത്യു എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിനും നടപടിക്കും ഉത്തരവിട്ടത്. 

പരാതിക്കിടയാക്കിയ ചാനല്‍ ചര്‍ച്ചയിൽ ഉടനീളം പരാതിക്കാരിയുടെ മകള്‍ പങ്കെടുത്ത ഒരു സ്വകാര്യ പരിപാടിയുടെ വീഡിയോ കാണിക്കുകയും, കുട്ടിയെ കുറിച്ച് വളരെ മോശം പരാമര്‍ശം നടത്തിയെന്നും കമ്മീഷന്‍ വിലയിരുത്തി.ഒരു മാപ്പപേക്ഷയില്‍ പോക്‌സോ നിയമത്തിലെ കുറ്റകൃത്യങ്ങള്‍ തീര്‍പ്പാക്കാനാകില്ലെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കമ്മീഷന്‍  അറിയിച്ചു. 

ഇതുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുക്കാതിരുന്ന പൊലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത് എന്നും കമ്മീഷന്‍ കണ്ടെത്തി. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു കുട്ടിയുടെ പിതൃത്വം ചോദ്യം ചെയ്തു, ഇതിനെ അവതാരകൻ പിന്തുണച്ചു, ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുൻപിൽ പരാതിക്കാരിയെയും മകളെയും മോശക്കാരിയായി ചിത്രീകരിച്ചു, ഇതെല്ലം കുട്ടിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു പരാതി.