ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടഞ്ഞ സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു; റിപ്പോർട്ട് തേടി

  1. Home
  2. Trending

ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടഞ്ഞ സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു; റിപ്പോർട്ട് തേടി

PV SREENIJIN MLA


കേരള ബ്ലാസ്‌റ്റേഴ്സ് സെലക്ഷൻ ട്രയൽസ് തടഞ്ഞ സംഭവത്തിൽ സംസ്ഥാന ബാലവകാശ കമ്മീഷൻ കേസെടുത്തു. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 ഫുട്ബോൾ ടീം സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കുട്ടികളായിരുന്നു വന്നിരുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് വാടക തരാനുണ്ടെന്ന് ആരോപിച്ച് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കൂടിയായ പി വി ശ്രീനിജൻ എംഎൽഎ സിലക്‌ഷൻ ട്രയൽസ് നടക്കേണ്ട ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചു പൂട്ടുകയായിരുന്നു.

ഗേറ്റ് തുറക്കുന്നത് വരെ നാല് മണിക്കൂർ നേരമാണ് കുട്ടികൾ റോഡിൽ കാത്തുനിന്നത്. കുട്ടികൾക്കുണ്ടായ ബുദ്ധിമുട്ട് അടക്കം പരിഗണിച്ചാണ് സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെട്ടത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി എന്നിവരോട് റിപ്പോർട്ട് നൽകാനും ബാലാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ആരോപണങ്ങളും തർക്കങ്ങളും ഉണ്ടാകാമെങ്കിലും കുട്ടികളെ ദുരിതത്തിൽ ആക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നാണ് ബാലാവകാശ കമ്മീഷന്റെ നിലപാട്