'ദേശവികാരം വൃണപ്പെടുത്തുന്നു'; ചൈനയിൽ ചില പ്രത്യേകതരം വസ്ത്രധാരണം നിരോധിക്കാനൊരുങ്ങുന്നു

  1. Home
  2. Trending

'ദേശവികാരം വൃണപ്പെടുത്തുന്നു'; ചൈനയിൽ ചില പ്രത്യേകതരം വസ്ത്രധാരണം നിരോധിക്കാനൊരുങ്ങുന്നു

china flag


ചൈനയിൽ ദേശവികാരം വൃണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ചില പ്രത്യേകതരം വസ്ത്രധാരണം നിരോധിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ബില്ല് തയ്യാറായതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു. വിലക്ക് ലംഘിക്കുന്നവര്‍ക്ക് പിഴയോ തടവ് ശിക്ഷയോ തന്നെ ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ചൈനീസ് ജനതയ്ക്കെതിരായ, ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കാനാണ് ചൈന ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കരട് ബില്ല് തയ്യാറായെങ്കിലും ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നത് സംബന്ധിച്ച് വ്യക്തമല്ല.

പൊതുജനാഭിപ്രായത്തിന് വേണ്ടി നേരത്തെ ഇതുമായി ബന്ധപ്പെട്ട കരട് പുറത്തിറക്കിയിരുന്നു. നിയമത്തെ ലഅനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തുന്നത്. ചൈനയിലെ ഒട്ടനേകം നിയമവിദഗ്ദർ ഇതിനെക്കുറിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 30-നാണ് പൊതുജനാഭിപ്രായം അവസാനിക്കുന്നത്.

ഇത്തരം നിർദേശങ്ങൾ മുമ്പോട്ട് വെക്കുന്നതിന് മുമ്പ്, എങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൊക്കൊള്ളുന്നത്, അധികാരം ആർക്കാണ് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. പക്വമായ വിധിന്യായങ്ങളാണ് വേണ്ടത്- നിയമം എങ്ങനെയാണ് ബാധിക്കുക എന്നത് സംബന്ധിച്ച് ആശങ്കയോയെ 23 കാരിയായ ബീജിങ് സ്വദേശിനി പറയുന്നു.