തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു; പത്തുവയസുകാരൻ ചികിത്സയിൽ

  1. Home
  2. Trending

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു; പത്തുവയസുകാരൻ ചികിത്സയിൽ

cholera


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര തവരവിളയിലെ കാരുണ്യ ഓർഫനേജിലെ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഓർഫനേജിലെ 10 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നവരുടെയും സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. കോളറ ലക്ഷണങ്ങളുള്ള ഒരു അന്തേവാസി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 26കാരനായ അനുവാണ് മരിച്ചത്.

കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ഒൻപത് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് ഒടുവിലായി കോളറ മരണം റിപ്പോർട്ട് ചെയ്തത്. വിബ്രിയോ കോളറേ എന്ന ബാക്ടീരിയ നിമിത്തമുണ്ടാകുന്ന രോഗമാണ് കോളറ. വയറിളക്കമാണ് പ്രധാന ലക്ഷണം.