ചോറ്റാനിക്കര ക്ഷേത്രപരിസരം വൃത്തിഹീനമായി തുടരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം; ഹൈക്കോടതി

  1. Home
  2. Trending

ചോറ്റാനിക്കര ക്ഷേത്രപരിസരം വൃത്തിഹീനമായി തുടരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം; ഹൈക്കോടതി

hc


ചോറ്റാനിക്കര ക്ഷേത്രപരിസരം വൃത്തിഹീനമായി തുടരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണെന്ന്​ ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിന്​ ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം എക്സി. എൻജിനീയർ, ചോറ്റാനിക്കര ദേവസ്വം അസി.എൻജിനീയർ തുടങ്ങിയവർ കോടതിയിൽ ഹാജരായിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ തുടങ്ങിയവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻറെ നിരീക്ഷണം.

സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി. ക്ഷേത്രപരിസരം വൃത്തിഹീനമാണെന്ന പരാതിയിൽ സ്വമേധയാ എടുത്ത ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. തുടർന്ന്​ വിഷയം ഒക്ടോബർ 15ന് പരിഗണിക്കാൻ മാറ്റി.