ന്യൂസീലൻഡിൽ ക്രിസ് ഹിപ്‌കിൻസ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

  1. Home
  2. Trending

ന്യൂസീലൻഡിൽ ക്രിസ് ഹിപ്‌കിൻസ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

 Chris Hipkins


 ന്യൂസീലൻഡിൽ ക്രിസ് ഹിപ്‌കിൻസ് (44) പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജസിൻഡ ആർഡേൻ അപ്രതീക്ഷിതമായി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ക്രിസിനെ ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്.

2008 ലാണു ക്രിസ് ആദ്യം പാർലമെന്റിലെത്തിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികാരമേറ്റ ശേഷം മാധ്യമപ്രവർത്തകരെ കണ്ട ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കി. ഈ വർഷം ഒക്ടോബറിലാണ് ന്യൂസീലൻഡിൽ പൊതുതിരഞ്ഞെടുപ്പ്.