സിഐടിയു അക്രമണം; അറസ്റ്റിലായവർക്ക് ജാമ്യം പൊലീസ് ദുർബല വകുപ്പുകൾ ചുമത്തിയെന്ന് ആരോപണം

  1. Home
  2. Trending

സിഐടിയു അക്രമണം; അറസ്റ്റിലായവർക്ക് ജാമ്യം പൊലീസ് ദുർബല വകുപ്പുകൾ ചുമത്തിയെന്ന് ആരോപണം

CITUഎടപ്പാളിലെ സിഐടിയു അക്രമത്തില്‍ അഞ്ച് സിഐടിയു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യമത്തിൽ വിട്ടു. അഞ്ചുപേരെയും സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. പ്രതികള്‍ക്കെതിരെ പൊലീസ് ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. 

എടപ്പാൾ  കേസിലെ പ്രതികളായ സതീശൻ, അബീഷ്, ചന്ദ്രൻ രാമകൃഷ്ണൻ, അയിലക്കാട് സ്വദേശി ഷാക്കിർ, ഉദിനിക്കര സ്വദേശി രാജു, എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. എല്ലാവരും സി.ഐ.ടി.യു  പ്രവര്‍ത്തകരാണ്. ഇതിനിടെ എടപ്പാളിലെ സി ഐ ടി യു അക്രമത്തിൽ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ്‌ നേതാക്കൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.