കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം; കെഎസ്‍യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ ഉന്തും തള്ളും

  1. Home
  2. Trending

കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം; കെഎസ്‍യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ ഉന്തും തള്ളും

ksu


 

കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ക്കെതിരെ  കേസെടുത്തതിനെതിരെ കെഎസ്‍യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. സംസ്കൃത കോളേജിന് മുന്നിലെ എസ്എഫ്ഐ ബാനറുകളും കെഎസ്‍യു പ്രവര്‍ത്തകര്‍ വലിച്ചുകീറി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കാര്യവട്ടം കാമ്പസിലെ സംഘർഷത്തിന് തുടര്‍ച്ചയായി ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതുമായി ബന്ധപ്പെട്ട് എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം വിൻസെന്റ് എന്നിവർക്കെതിരെയാണ് പൊലീസ്  കേസെടുത്തിരിക്കുന്നത്. 20 കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

പൊലീസുകാരന് നേർക്ക് കല്ലെറിഞ്ഞെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രി സ്റ്റേഷൻ ഉപരോധം നടന്നത്. കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന്‍റെ തുടർച്ചയായായിരുന്നു ഉപരോധം.