എംഎൽഎമാരുടെ നിലപാട് അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കും; ഇത് കോൺഗ്രസിൻറെ തിരിച്ചുവരവെന്ന് കെസിവേണുഗോപാൽ

  1. Home
  2. Trending

എംഎൽഎമാരുടെ നിലപാട് അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കും; ഇത് കോൺഗ്രസിൻറെ തിരിച്ചുവരവെന്ന് കെസിവേണുഗോപാൽ

kc


കർണാടകത്തിൽ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി കോൺഗ്രസ്   അധികാരത്തിലെത്തുന്നതിൽ സന്തോഷിച്ച് പ്രതികരണവുമായി നേതാക്കൾ രംഗത്ത്. ഇത് കോൺഗ്രസിൻറെ തിരിച്ചുവരവാണെന്ന്  കെസി വേണുഗോപാൽ പറഞ്ഞു. എംഎൽഎമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കും.

വെറുപ്പിൻറെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് ശശി തരൂർ പറഞ്ഞു. പ്രതിപക്ഷത്തിൻറെ ഐക്യത്തിൻറെ സമയമാണിത്. വലിയ സന്തോഷം നിറഞ്ഞ നിമിഷമാണിത്. പ്രാദേശിക നേതൃത്വത്തിൻറെ  ശക്തിയാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.