'കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവസരവാദ പാർട്ടിയായി'; മുങ്ങുന്ന വഞ്ചിയിൽ ആര് കയറാനാണെന്ന് ചെന്നിത്തല

  1. Home
  2. Trending

'കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവസരവാദ പാർട്ടിയായി'; മുങ്ങുന്ന വഞ്ചിയിൽ ആര് കയറാനാണെന്ന് ചെന്നിത്തല

ramesh-chennithala


കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവസരവാദ പാർട്ടിയായി. മുസ്ലിം ലീഗിനെ ചാക്കിട്ട് പിടിക്കുകയാണ് ലക്ഷ്യമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുങ്ങുന്ന വഞ്ചിയിൽ ആര് കയറാനാണെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസും ലീഗും തമ്മിൽ ഹൃദയ ബന്ധമാണ് ഉള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

ആര്യാടൻ ഷൗക്കത്ത് വിഷയം അച്ചടക്ക സമിതിയുടെ മുന്നിൽ ഉള്ള വിഷയമാണ്. അതിൽ ഒന്നും പറയുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. പാണക്കാട്ടേത് സാധാരണ രീതിയിൽ ഉള്ള കൂടിക്കാഴ്ച മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ച ചെയ്തത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമാണ്. മലപ്പുറത്തെ കോൺഗ്രസ് ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്തില്ല. ഇക്കാര്യത്തിൽ ലീഗ് ഇതുവരെ ഇടപെട്ടിട്ടുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.