പി എ മുഹമ്മദ് റിയാസ് ചട്ടലംഘന നടത്തിയെന്ന് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

  1. Home
  2. Trending

പി എ മുഹമ്മദ് റിയാസ് ചട്ടലംഘന നടത്തിയെന്ന് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

riyas


പെരുമാറ്റ ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിഎ മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം.

ക്രിമിനൽ കുറ്റം ഉൾപ്പെടെ ചുമത്തി എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് എതിരെയും നടപടി എടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. മന്ത്രി ക്യാമറാമാൻ്റെ കയ്യിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്തു. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന് യുഡിഎഫ് കോഴിക്കോട് പാർലമെൻ്റ് തെരഞ്ഞെടുപ്പ് കമ്മറ്റിജനറൽ കൺവീനർ പിഎം നിയാസ് ആവശ്യപ്പെട്ടു.