ഇരട്ടപദവി അംഗീകരിക്കില്ല, പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെ; ഗലോട്ടിനെതിരെ ഗ്രൂപ്പ് 23

  1. Home
  2. Trending

ഇരട്ടപദവി അംഗീകരിക്കില്ല, പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെ; ഗലോട്ടിനെതിരെ ഗ്രൂപ്പ് 23

ashok


കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23. ഇരട്ടപദവി അംഗീകരിക്കില്ലെന്നും ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂർ പ്രഖ്യാപനത്തിനെതിരാണെന്നും ഗ്രൂപ്പ് 23 നേതാക്കൾ അഭിപ്രായപ്പെട്ടു. പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെന്നും ഗ്രൂപ്പ് 23 വ്യക്തമാക്കി. 

അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23 രംഗത്തെത്തുന്നത്. ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂർ പ്രഖ്യാപനത്തിനെതിരാണെന്ന് ഗ്രൂപ്പ് 23 നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന അശോക് ഗെലോട്ടിന്റെ നിലപാടിനെതിരെ ദിഗ് വിജയ് സിംഗും രംഗത്തെത്തി. അധ്യക്ഷനായാൽ ഗലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും രണ്ട് പദവികൾ വഹിക്കാനാവില്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. 

അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാനില്ലെന്ന് ഗലോട്ട് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട് വന്നാൽ രാജസ്ഥാനിൽ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി എന്നാണ് വിവരം.