നിർണായക ചർച്ചയ്ക്കായി രാഹുൽ ഗാന്ധി ഡൽഹിക്ക്; കെസി വേണുഗോപാലിനെ വിളിപ്പിച്ച് സോണിയ

  1. Home
  2. Trending

നിർണായക ചർച്ചയ്ക്കായി രാഹുൽ ഗാന്ധി ഡൽഹിക്ക്; കെസി വേണുഗോപാലിനെ വിളിപ്പിച്ച് സോണിയ

kpcc


ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ സോണിയയെ കാണാനാണ് എത്തുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തുന്ന രാഹുൽ പിറ്റേന്നു ചാലക്കുടിയിൽനിന്നു യാത്ര തുടരും.

അതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടിയന്തരമായി ഡൽഹിയിലേക്കു വിളിപ്പിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ കെ.സി ആലപ്പുഴയിൽനിന്ന് ഡൽഹിയിലേക്കു പോയി. സംഘടനാപരമായ ആവശ്യങ്ങൾക്കായാണ് വിളിപ്പിച്ചതെന്നാണ് വിവരം. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതൽ ഒപ്പമുള്ള വേണുഗോപാൽ ആദ്യമായാണ് വിട്ടുനിൽക്കുന്നത്. അടുത്ത ദിവസം വീണ്ടും യാത്രയിൽ ചേരും.

അതേസമയം രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി സി സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്.