ഇന്ത്യൻ പതാക കാവിക്കൊടി ആക്കണമെന്ന വിവാദ പരാമർശത്തിൽ എൻ.ശിവരാജനെ വിളിച്ചുവരുത്തി രാജീവ് ചന്ദ്രശേഖർ

ഇന്ത്യൻ പതാക കാവിക്കൊടി ആക്കണമെന്ന വിവാദ പരാമർശത്തിൽ മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജനെ വിളിച്ചുവരുത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരാമർശം വിവാദമായതോടെയാണ് നടപടി. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് വിളിച്ചു വരുത്തിയത്. വിവാദ പരാമർശത്തിൽ ശിവരാജനെതിരെ പോലീസ് കേസെടുത്തിരുന്നു. ത്രിവർണ പതാകയല്ല ഇന്ത്യക്ക് അനുയോജ്യമെന്നും കാവിക്കൊടിയാക്കണമെന്നുമായിരുന്നു വിവാദമായ പ്രസ്താവന. പാലക്കാട് നഗരസഭ കൗൺസിലർ കൂടിയാണ് ശിവരാജൻ.