കൊറോണ വൈറസ് ശരീരത്തെ മാത്രമേ ബാധിക്കൂ, വർഗീയ വൈറസ് രാഷ്ട്രീയത്തെ മൊത്തം ബാധിക്കും: കപിൽ സിബൽ

  1. Home
  2. Trending

കൊറോണ വൈറസ് ശരീരത്തെ മാത്രമേ ബാധിക്കൂ, വർഗീയ വൈറസ് രാഷ്ട്രീയത്തെ മൊത്തം ബാധിക്കും: കപിൽ സിബൽ

Kapil sibal


കൊറോണ വൈറസ് മനുഷ്യശരീരത്തെ മാത്രമേ ബാധിക്കൂവെന്നും, വർഗീയ വൈറസ് രാഷ്ട്രീയത്തെ മൊത്തം ബാധിക്കുമെന്നും രാജ്യസഭാ എംപി കപിൽ സിബൽ. ഇന്നലെ വീണ്ടും മണിപ്പൂരിൽ സംഘർഷം തുടങ്ങിയ സാഹചര്യത്തിലായിരുന്നു കപിൽ സിബൽ ഈക്കാര്യം ട്വീറ്റ് ചെയ്തത്.

വൈറസ് പടരുമ്പോൾ അതിന്റെ പാർശ്വഫലങ്ങൾ ഭീകരമായിരിക്കും. വർഗീയതയിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ ലാഭം തത്കാലികമായിരിക്കാം. പക്ഷെ അതിന്റെ മുറിവുകൾ എന്നും നിലനിൽക്കുമെന്നും കപിൽ സിബൽ പറഞ്ഞു.

മണിപ്പൂരിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായതോടെ തലസ്ഥാനമായ ഇംഫാലിൽ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രാദേശിക ചന്തയിലെ സ്ഥലത്തിന്റെ പേരിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സംഘർഷം തുടങ്ങിയത്.


മണിപ്പൂരിൽ വീണ്ടും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസം കൂടി ഇന്റർനെറ്റ് വിലക്ക്  തുടരുമെന്നാണ് അധികൃതർ അറിയിച്ചത്. സംഘർഷത്തിനിടെ കലാപകാരികൾ വീടുകൾ തീവെച്ചു നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഒരു മാസത്തോളമായി കലാപം തുടരുന്ന മണിപ്പുരിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് വീണ്ടും കലാപമുണ്ടായത്. വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 74-ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്