രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് വേണമെന്ന് കേരള കോൺഗ്രസ്; അവകാശമുന്നയിച്ച് സി പി ഐ

  1. Home
  2. Trending

രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് വേണമെന്ന് കേരള കോൺഗ്രസ്; അവകാശമുന്നയിച്ച് സി പി ഐ

JOSE


രാജ്യസഭയിൽ ഒഴിവു വരുന്ന മൂന്ന് സീറ്റിൽ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നൽകണമെന്ന കേരള കോൺഗ്രസ് ആവശ്യത്തിനിടെ സീറ്റിൽ അവകാശമുന്നയിച്ച് സി.പി.ഐ യും രംഗത്തെത്തി. മുന്നണിയിൽ രാജ്യസഭാ സീറ്റ് സി.പി.ഐയുടെതാണെന്നും അതിൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് സി.പി.ഐ നിലപാട്.

എന്നാൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച വിഷയം ഇതുവരെ മുന്നണിയിൽ ചർച്ചയായിട്ടില്ലെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കി. മുന്നണി യോഗത്തിൽ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റിൽ വിജയിക്കാനാകും. ഇതിൽ ഒന്ന് സി.പി.എമ്മിനും മറ്റൊന്ന് ഘടക കക്ഷിക്കുമായാണ് പോവുക.

ജോസ് കെ. മാണിയുടെ കാലാവധി ജൂലായ് ഒന്നിന് കഴിയാറായതിനാൽ ഒഴിവ് വരുന്ന സീറ്റിലൊന്ന് തങ്ങൾക്ക് നൽകണമെന്നാണ് കേരളാ കോൺഗ്രസ് എമ്മിന്റെ ആവശ്യം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് ഇടതുമുന്നിയിൽ ഉന്നയിക്കാനാണ് സി.പി.ഐ നീക്കം.

അതേസമയം സീറ്റിന്റെ കാര്യത്തിൽ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ നീക്കം. കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യവും ചർച്ച ചെയ്യും

ജൂലായ് ഒന്നിനാണ് സി.പി.എം. നേതാവ് എളമരം കരീം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധി തീരുന്നത്.