യുഡിഎഫിലേയ്ക്ക് ക്ഷണിച്ച അടൂർ പ്രകാശിനെതിരെ സിപിഐ നേതാവ് ആനി രാജ രം​ഗത്ത്

  1. Home
  2. Trending

യുഡിഎഫിലേയ്ക്ക് ക്ഷണിച്ച അടൂർ പ്രകാശിനെതിരെ സിപിഐ നേതാവ് ആനി രാജ രം​ഗത്ത്

      annie raja      


യുഡിഎഫിലേക്ക് സിപിഐയെ ക്ഷണിച്ച കൺവീനർ അടൂർപ്രകാശിനെതിരേ സിപിഐ നേതാവ് ആനി രാജ രം​ഗത്ത്. സി പിഐയുടെ ചരിത്രമറിയാത്തത് കൊണ്ടാണ് ഈ നടപടിയെന്നും വരുന്ന തെരഞ്ഞെടുപ്പ് നേരിടാൻ വിശ്വാസമില്ലാത്തത് കൊണ്ടാണ് മുന്നണിയിലേയ്ക്ക് പുതിയ പാർട്ടികളെ തേടുന്നതെന്നും ആനി രാജ പറഞ്ഞു. സിപിഐയെ ഒറ്റുകാരായി ചിത്രീകരിച്ച സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസറിനും ആനി രാജ മറുപടി പറഞ്ഞു. അടിയന്തരാസ്ഥയുടെ ദോഷം മാത്രംകാണുന്നവർ വാസ്തവം മറച്ച് വയ്ക്കുകയാണെന്നും ആനി രാജ വ്യക്തമാക്കി. അടൂർ പ്രകാശ് പുതിയ ചുമതലയിൽ ഇരിക്കുന്നത് കൊണ്ട് ഞാനിവിടെയുണ്ട് എന്നറിയിക്കാൻ വേണ്ടി നടത്തിയ അഭിപ്രായമാവാം എന്നാണ് ആനി രാജ പ്രതികരിച്ചത്. 

വസ്തുതകൾ അറിയാമെങ്കിലും അത് ബോധപൂർവം മറച്ചുവെച്ച് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഇടതുപക്ഷത്തിനുള്ളിൽ കുഴപ്പമുണ്ടാകുമെന്ന് വിചാരിച്ചിട്ടാണ് അടൂർ പ്രകാശ് ഇത്തരമൊരു പ്രസ്താവന നടത്തിയതെങ്കിൽ അത് ഇടതുപക്ഷത്തെ കുറിച്ചുള്ള അറിവിലായ്മയിൽ നിന്ന് വന്നതാണ് എന്ന് ആനി രാജ. അടിയന്തരാവസ്ഥയെ കുറിച്ച് ദോഷം പറയുന്നവർ വാസ്തവം മറച്ചുവെച്ചുകൊണ്ട് പറയുകയാണെന്നും ആനി രാജ. ബാങ്കുകൾ ദേശസാൽകരിച്ചതുൾപ്പടെയുള്ള തീരുമാനത്തെ മുൻനിർത്തിയാണ് സിപിഐ അടിയന്തരാവസ്ഥയെ പിന്തുണച്ചതെന്നും എന്നാൽ അതിനെ വിമർശിക്കുന്നവർ മനുഷ്യാവകാശ വിരുദ്ധമായി പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ അതിനെ തള്ളി പറഞ്ഞ് പുറത്തു വന്നതും കൂടി പറയണമെന്നും ആനി രാജ.