മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായി സിപിഐ; ധാർമ്മികത കണക്കിലെടുത്ത് മാറി നിൽക്കണം

  1. Home
  2. Trending

മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായി സിപിഐ; ധാർമ്മികത കണക്കിലെടുത്ത് മാറി നിൽക്കണം

binoy-viswam


നടനും എംഎൽഎയുമായ മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായി സിപിഐ. മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ  കണ്ടു. മുകേഷ് മാറി നിൽക്കണം എന്നാണ് പാർട്ടി നിലപാട് എന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. ധാർമികതയുടെ പേരിൽ മാറി നിൽക്കണം എന്നാണ് പാർട്ടി നിലപാട്. പാർട്ടി എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്.