മനു തോമസിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോ​ഗിച്ച് സി.പി.ഐ.എം

  1. Home
  2. Trending

മനു തോമസിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോ​ഗിച്ച് സി.പി.ഐ.എം

manu thomos



ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അന്വേഷണം. ഇതിന് വേണ്ടി രണ്ടംഗ കമ്മീഷനെ സിപിഐഎം നിയോഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി ഗോപിനാഥ്, എം പ്രകാശൻ എന്നിവർ ഉൾപ്പെട്ടതാണ് അന്വേഷണ കമ്മീഷൻ.

നേരത്തെ സോഷ്യൽ മീഡിയയിലടക്കം മനു തോമസ് പാർട്ടിക്കെതിരെ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു.. പി ജയരാജനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു മുൻ ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തൽ. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ശ്രമിച്ചുവെന്നും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് ജയരാജൻ വിദേശത്തും സ്വദേശത്തും കച്ചവടങ്ങൾ നടത്തിയെന്നും മനു തോമസ് പറഞ്ഞിരുന്നു. 

ടി പി ചന്ദ്രശേഖരന്‍ വധവും ഷുഹൈബ് വധവും പാർട്ടിക്ക് പറ്റിയ തെറ്റായ തീരുമാനമാണെന്നും മനു തോമസ് സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. ഇതിനെതിരെ പി ജയരാജന്റെ മകൻ ജെയിൻ പി രാജ് മനു തോമസിന്റെ പേരിൽ മാനനഷ്ട് കേസ് ഫയൽ ചെയ്തിരുന്നു. മനു തോമസിനെതിരെ ഷുഹൈബ് വധ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയും സ്വർണ്ണ കടത്ത് പ്രതിയായ അർജ്ജുൻ ആയങ്കിയും പരസ്യ ഭീഷണിയുമായി രം​ഗത്ത് വന്നിരുന്നു