സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; തിരഞ്ഞെടുപ്പ് പരാജയം, പുതിയ മന്ത്രി എന്നിവ ചർച്ച

  1. Home
  2. Trending

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; തിരഞ്ഞെടുപ്പ് പരാജയം, പുതിയ മന്ത്രി എന്നിവ ചർച്ച

cpim


ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. എൽഡിഎഫിലെ രാജ്യസഭാ സീറ്റ് പ്രതിസന്ധിയും യോഗം ചർച്ച ചെയ്യും. ലോക്സഭയിലേക്ക് വിജയിച്ച കെ രാധാകൃഷ്ണന്റെ ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയമിക്കുന്നതിലും ഇന്ന് ചർച്ചയുണ്ടാകും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി വിലയിരുത്താൻ ഈ മാസം 16 മുതൽ അഞ്ചുദിവസത്തേക്ക് സിപിഐഎം സംസ്ഥാന നേതൃയോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടാകും. 2019ലെ യുഡിഎഫ് അനുകൂല തരംഗം ഇത്തവണയും ആവർത്തിച്ചു എന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. പരമ്പരാഗത സിപിഐഎം വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നതും പാർട്ടി ചർച്ച ചെയ്യും.