കോണ്‍ഗ്രസും ബിജെപിയും വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കുകയാണ്; ഒരു പഞ്ചായത്തിൽ മാത്രം 800-ഓളം വ്യാജവോട്ടര്‍മാരാണുള്ളതെന്ന് സിപിഎം
മണ്ഡലത്തില്‍ ഇരട്ടവോട്ടും വ്യാജവോട്ടും വ്യാപകമെന്ന് പാലക്കാട് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. കോണ്‍ഗ്രസും ബി.ജെ.പിയും വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കുകയാണ്. പിരായിരിയില്‍ മാത്രം 800-ഓളം വ്യാജവോട്ടര്‍മാരാണുള്ളത്. സി.പി.എം. പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ പലരേയും കാണാനില്ലെന്നും സുരേഷ് ബാബു ആരോപിച്ചു.
സാധാരണഗതിയില്‍ 18,19 വയസ്സുള്ള പുതിയ വോട്ടര്‍മാരെയാണ് പട്ടികയില്‍ ചേര്‍ക്കുക. പക്ഷേ പിരിയാരി പഞ്ചായത്തില്‍ മാത്രം എണ്ണൂറോളം പുതിയ വോട്ടര്‍മാരില്‍ 40 വയസ്സു മുതല്‍ 60 വയസ്സുവരെയുള്ളവരാണ്.
ഞങ്ങളുടെ പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ ഈ പറയുന്ന ആളുകളെയൊന്നും വീടുകളില്‍ കാണാനില്ല. പലരും വിവിധ പ്രദേശങ്ങളിലും വിവിധ മണ്ഡലങ്ങളിലുമുള്ള ആളുകളാണ്. അദ്ദേഹം ആരോപിച്ചു.