സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഎം ​​​​​​​

  1. Home
  2. Trending

സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഎം ​​​​​​​

saritha vijesh


മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമെതിരായ അപവാദ പ്രചരണങ്ങളിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ സിപിഎം പരാതി നൽകി. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പരാതി നൽകിയത്. സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയ ശേഷമാണ് വീഡിയോ തയ്യാറാക്കിയതെന്ന് സന്തോഷ് തളിപ്പറമ്പ് എസ്എച്ച്ഒയ്ക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. 

വീഡിയോയിൽ ഇരുവരും നടത്തിയ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണ്.  സിപിഎം സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ ഇവർ ഗൂഢാലോചന നടത്തി, വ്യാജ രേഖ ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. നിയമോപദേശം ലഭിക്കേണ്ടതിനാൽ പൊലീസ് പരാതിയിൽ ഇതുവരെ എഫ്ഐആര്‍ എടുത്തിട്ടില്ല. പോലീസ് എഫ്ഐആര്‍ എടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സിപിഎം അറിയിച്ചു. 

അതേസമയം സ്വപ്നയ്‌ക്കെതിരായ പരാതിയിൽ ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു. ബുധനാഴ്ച്ചയാണ് കണ്ണൂരിലെ വീട്ടിൽ എത്തി മൊഴി എടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. പ്രാഥമിക പരിശോധന ആണ് ഇപ്പോൾ നടക്കുന്നത് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വപ്ന ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിജേഷ് പരാതി നൽകിയത്.