ആലപ്പുഴയിലെ തോൽവിയിൽ ആഞ്ഞടിച്ച് സിപിഐഎം; കളകളെ പുറത്തുകളയും

  1. Home
  2. Trending

ആലപ്പുഴയിലെ തോൽവിയിൽ ആഞ്ഞടിച്ച് സിപിഐഎം; കളകളെ പുറത്തുകളയും

mv


സിറ്റിങ് സീറ്റ് കൈവിട്ടുപോയ ആലപ്പുഴയിലെ തോൽവിയിൽ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആലപ്പുഴയിലെ സിപിഐഎമ്മിലെ കളകൾ പറിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കളകളുള്ളത് പുന്നപ്ര വയലാറിന്റെ മണ്ണിലാണ്. അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റൂ. അത് ആരായാലും ഒഴിവാക്കും. അവരെ ഒഴിവാക്കുന്നതിന്റെ പേരിൽ എന്ത് നഷ്ടമുണ്ടായാലും പ്രശ്നമല്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. സിപിഐഎം ആലപ്പുഴ ജില്ലാതല റിപ്പോർട്ടിങ്ങിലാണ് എം വി ഗോവിന്ദൻ്റെ മുന്നറിയിപ്പ്.

സഖാക്കൾക്ക് പണത്തോട് ആർത്തിയാണെന്ന വിമർശനം കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ ഉന്നയിച്ചിരുന്നു. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം. നേരത്തെയും സമാനമായ വിമർശനം എം വി ഗോവിന്ദൻ ഉന്നയിച്ചിരുന്നു.