'വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടും'; പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്

  1. Home
  2. Trending

'വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടും'; പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്

cpm


വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്നാണ് സിപിഎം നേതാവിന്റെ പരസ്യമായ ഭീഷണി.

തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സിഐടിയു അനധികൃതമായി കൊടി സ്ഥാപിച്ചത്.

വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സിപിഎം വീണ്ടും ബലമായി കൊടി സ്ഥാപിച്ചു. ഇത് ഇതുവരെ നീക്കിയിട്ടില്ല.