ചുവപ്പ് അണിഞ്ഞ് കൊല്ലം, സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

  1. Home
  2. Trending

ചുവപ്പ് അണിഞ്ഞ് കൊല്ലം, സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

cpm


സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 9 മണിയോടെ മുതിർന്ന നേതാവ് എ കെ ബാലൻ പതാക ഉയർത്തും. തുടർന്ന് പി ബി അംഗവും കേന്ദ്ര കമ്മിറ്റി കോ - ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിക്കും.

ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപം ഉൾപ്പെടെ ആകർഷിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ അടക്കം ചേർന്നാണ് നയരേഖ. പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എ കെ ബാലൻ , ആനാവൂർ നാഗപ്പൻ , പി കെ ശ്രീമതി എന്നിവർ ഒഴിവാകും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും.