പിഎസ്‌സി അംഗത്വം വാഗ്‌ദാനം: യുവ നേതാവ് തട്ടിയത് 22 ലക്ഷംരൂപ; പരാതി

  1. Home
  2. Trending

പിഎസ്‌സി അംഗത്വം വാഗ്‌ദാനം: യുവ നേതാവ് തട്ടിയത് 22 ലക്ഷംരൂപ; പരാതി

cpm


ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടർന്ന് തിരുത്തൽ നടപടികൾ ആരംഭിക്കാനിരിക്കെ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി യുവ നേതാവിനെതിരെ വൻ കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ നേതാവ് കൈപ്പറ്റിയെന്നാണ് ആരോപണം.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആളും കോഴിക്കാേട് സ്വദേശിയുമായ വ്യക്തിയിൽ നിന്നാണ് പണം വാങ്ങിയത്.ഇയാൾക്ക് സിപിഎമ്മുമായി അടുപ്പവുമുണ്ട്. 60 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും ആദ്യ പടിയായി 22 ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നു.

പണം നൽകിയാൽ മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കി നൽകാമെന്നായിരുന്നു യുവ നേതാവ് പറഞ്ഞിരുന്നത് എന്നാണ് പാർട്ടിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. ഡീൽ പറഞ്ഞുറപ്പിക്കുന്നിന്റെ ശബ്ദ സന്ദേശവും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. അംഗത്വം ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി പാർട്ടിക്കുമുന്നിൽ എത്തിയത്. പരാതിയിൽ അന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് മന്ത്രി മുഹമ്മദ് റിയാസ്.