സി.പി.എമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടി; പങ്കെടുക്കുന്നതിൽ ലീഗ് തീരുമാനം ഇന്ന്

  1. Home
  2. Trending

സി.പി.എമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടി; പങ്കെടുക്കുന്നതിൽ ലീഗ് തീരുമാനം ഇന്ന്

muslim league


പലസ്തീന്‍ വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കാനായി മുസ്ലീംലീഗിന്‍റെ നേതൃയോഗം ഇന്ന് ചേരും. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു.  സെമിനാറിൽ ലീഗ് പങ്കെടുത്താലും ഇല്ലെങ്കിലും അവരെ ക്ഷണിച്ചത് ശരിയായ തന്ത്രമാണെന്നും സിപിഎം വിലയിരുത്തുന്നു. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗവും ഈ വിഷയം ചർച്ചചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സമിതിയുടെ അജണ്ടയിലുണ്ട്.