ക്രിക്കറ്റ് കോച്ച് പീഡന കേസിൽ പ്രതി; കെസിഎയോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

  1. Home
  2. Trending

ക്രിക്കറ്റ് കോച്ച് പീഡന കേസിൽ പ്രതി; കെസിഎയോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

KCA MANUക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയക്കുകയും ചെയ്തു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെസിഎ വിശദീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡന കേസിൽ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വർഷമായി കെസിഎയിൽ കോച്ചാണ്. തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിെച്ചെന്നാണ് പരാതി. നിലവിൽ ഇയാൾ പോക്സോ കേസിൽ റിമാൻ്റിലാണ്. കുട്ടികളുടെ നഗ്ന ചിത്രം പകർത്തിയെന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. മയക്കുമരുന്ന് നൽകി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നും സെലക്ഷൻ നൽകാൻ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്.