ജോസ് കെ മാണിയെ വിമര്‍ശിച്ചു; ബിനു പുളിക്കകണ്ടത്തിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി

  1. Home
  2. Trending

ജോസ് കെ മാണിയെ വിമര്‍ശിച്ചു; ബിനു പുളിക്കകണ്ടത്തിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി

BINU


കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ പാലാ നഗരസഭ സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെതിരെ പാര്‍ട്ടി നടപടി. ബിനുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ ബിനു വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിലാണ് പാര്‍ട്ടി നടപടി. ബിനുവിനെ പുറത്താക്കിയ പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി.

ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ സിപിഐഎം അണികള്‍ക്കും എതിര്‍പ്പുണ്ടെന്നും ജോസ് ജനങ്ങളില്‍ നിന്ന് ഓടി ഒളിക്കുകയാണെന്നുമായിരുന്നു ബിനുവിന്റെ പ്രതികരണം