സ്‌കൂൾ പാഠ്യപദ്ധതിയിൽ ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

  1. Home
  2. Trending

സ്‌കൂൾ പാഠ്യപദ്ധതിയിൽ ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

curriculum


സ്‌കൂൾ പാഠ്യപദ്ധതിയിൽ ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉൾക്കൊള്ളിക്കുക. ഭാരതാംബ വിവാദത്തിൽ ഗവർണർ, സർക്കാർ പോര് തുടരുന്നതിനിടെയാണ് ഗവർണറുടെ അധികാരങ്ങൾ എന്താണ് എന്നതിനെക്കുറിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രിയായിരുന്നു അറിയിച്ചിരുന്നത്.

വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനാണ് ഇപ്പോൾ കരിക്കുലം കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പാഠഭാഗമായി ഉൾപ്പെടുത്തുക. അച്ചടി ഉടൻ തന്നെ ആരംഭിക്കുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. പൊതു സമൂഹത്തിലേക്കും വിദ്യാർത്ഥികളിലേക്കും ഗവർണറുടെ അധികാരങ്ങളെക്കുറിച്ച് കൃത്യമായ വിവരം നൽകുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്.