വീണ്ടും ചക്രവാതച്ചുഴി: അതിശക്തമായ മഴയെത്തുന്നു, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

  1. Home
  2. Trending

വീണ്ടും ചക്രവാതച്ചുഴി: അതിശക്തമായ മഴയെത്തുന്നു, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

school rain


സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ വരുംദിവസങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വരുന്ന അഞ്ച് ദിവസവും അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശം അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ അതിനോട് സഹകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ/വടക്ക് - കിഴക്കൻ കാറ്റും ശ്രീലങ്കക്ക്‌ മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വരുന്ന 7 ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്. നവംബർ 3 മുതൽ 6 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.