അധികം സൂര്യപ്രകാശമേൽക്കണ്ട; അൾട്രാ വയലറ്റ് വികിരണം അപകടരം: സൂര്യാഘാതത്തിന് സാധ്യത

  1. Home
  2. Trending

അധികം സൂര്യപ്രകാശമേൽക്കണ്ട; അൾട്രാ വയലറ്റ് വികിരണം അപകടരം: സൂര്യാഘാതത്തിന് സാധ്യത

uv


ഉയർന്ന താപനിലയേക്കാൾ കേരളം ഈ ദിവസങ്ങളിൽ ഭയക്കേണ്ടത് അൾട്രാ വയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

തിരുവനന്തപുരത്ത് യുവി ഇൻഡെക്സ് 12, പുനലൂരിൽ 12, ആലപ്പുഴയിൽ 12, കൊച്ചി, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കൽപ്പറ്റ,കാസ‍ർകോട് എന്നിവിടങ്ങളിലും യുവി ഇൻഡെക്സ് 12, തളിപ്പറമ്പിൽ 11.യുകെ ഏജൻസിയായ വെതർ ഓൺലൈന്റെ കണക്ക് പ്രകാരം, കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ബുധനാഴ്ച രേഖപ്പെടുത്തിയ അൾട്രാ വയലറ്റ് വികിരണത്തിന്റെ തോതാണിത്.

യുവി ഇൻഡെക്സ് 10ആണെങ്കിൽ തന്നെ അപടകരം. അപ്പോഴാണ് സംസ്ഥാനത്തെ യുവി ഇൻഡെക്സ് 10ഉം കടന്ന് 12ലേക്ക് എത്തിനിൽക്കുന്നത്. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആൾട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാൻ കാരണം.

സംസ്ഥാനത്ത് യുവി ഇൻഡെക്സ് 12ലേക്ക് ഉയരുന്നത് ഇതാദ്യമല്ല. മുൻവർഷങ്ങളിലും സമാനതോതിൽ തന്നെയായിരുന്നു അൾട്രാ വയലറ്റ് വികിരണം.പക്ഷെ കൂടിയ താപനിലയ്ക്ക് ഒപ്പം, അൾട്രാ വയലറ്റ് വികിരണം കൂടി ഉയരുന്നത്, സൂര്യാഘാത സാധ്യത വ‌ർധിപ്പിക്കും.പകൽ 11.30 മുതൽ വെയിൽ താഴുന്നത് വരെ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം.തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.

അടുത്ത ദിവസങ്ങളിലും യുവി ഇൻഡെക്സ് ഉയർന്ന് തന്നെ നിൽക്കാനാണ് സാധ്യത.മാർച്ച് അവസാനത്തോടെ കൂടുതൽ സ്ഥലങ്ങളിൽ യുവി ഇൻഡെക്സ് 12ലേക്ക് എത്താമെന്നാണ് പ്രവചനം. പൊതുവേ ഈ ദിവസങ്ങളിൽ ചൂടിന് അൽപം ശമനമുണ്ടെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ചുരുക്കം