മരട് അനീഷിന് നേരെ ജയിലിൽ വധശ്രമം; ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു

  1. Home
  2. Trending

മരട് അനീഷിന് നേരെ ജയിലിൽ വധശ്രമം; ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു

marad aneesh


വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മരട് അനീഷിനെ വധിക്കാൻ ശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദ്ദനമേറ്റു. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയാണ് അനീഷ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം അടക്കം 45 കേസുകളിൽ പ്രതിയാണ് മരട് അനീഷ്. 

ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വിയ്യൂർ സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു മരട് അനീഷിനെ പാർപ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു അനീഷിനുനേരെ ആക്രമണം ഉണ്ടായത്. അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥൻ ബിനോയിക്കും പരിക്കേറ്റു.