സന്ദീപ് വാര്യർക്ക് വധഭീഷണി; പരാതി നൽകി

  1. Home
  2. Trending

സന്ദീപ് വാര്യർക്ക് വധഭീഷണി; പരാതി നൽകി

sandeep varier


വാട്സാപ്പിൽ വധഭീഷണി സന്ദേശം ലഭിച്ചതായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. യു.എ.ഇ നമ്പറിൽ നിന്നും വാട്സാപ്പിൽ വധഭീഷണി സന്ദേശം ലഭിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് പാലക്കാട് എസ്.പിക്ക് പരാതി നൽകി. ശബ്ദസന്ദേശത്തിൽ മുസ്‍ലിം സമുദായത്തെയും പാണക്കാട് തങ്ങൾ കുടുംബത്തെയും നിന്ദ്യമായ ഭാഷയിൽ ആക്ഷേപിക്കുന്നതായും പരാതിയിൽ പറഞ്ഞു.

തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾക്ക് കീഴിൽ കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങൾക്കിടെ അസഭ്യവർഷം നടത്തുകയും മതവിദ്വേഷവും വർഗീയതയും ഉൾപ്പെട്ട കമന്റുകൾ ചെയ്യുകയും ചെയ്ത വ്യക്തികൾക്കെതിരെ അടുത്ത ദിവസങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.