ദീപാവലി; പടക്കം പൊട്ടിക്കൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി സർക്കാർ

സംസ്ഥാനത്ത് ദീപാവലി, ന്യൂ ഇയർ ,ക്രിസ്തുമസ് ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. രാത്രി 8 മണി മുതൽ പത്തുമണിവരെ പരമാവധി രണ്ട് മണിക്കൂർ സമയത്താണ് ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുമതി ഉള്ളത്.
രാത്രി 11. 55 മുതൽ 12. 30 വരെ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷ സമയത്ത് പടക്കം പൊട്ടിക്കാം. ഹരിത ട്രിബ്യൂണൽ വായു ഗുണം നിലവാരം മിതമായതോ അതിന് താഴെ ഉള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.