ഡൽഹി മദ്യനയ കേസ്; ആം ആദ്മി പാർട്ടിയെ കൂടി പ്രതി ചേർക്കാൻ ഇഡി

ഡൽഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി പ്രതി ചേര്‍ക്കുമെന്ന് ഇഡി കോടതിയില്‍. അധിക കുറ്റപത്രമനുസരിച്ച് എഎപിയെ പ്രതിചേര്‍ക്കുമെന്ന് ഡൽഹി ഹൈക്കോടതിയിലാണ് ഇഡി നിലപാട് അറിയിച്ചത്.
മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് ഇഡിയുടെ നിലപാട്. കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിക്കരുതെന്നും മദ്യനയ അഴിമതി കേസിനെ സംബന്ധിച്ച് പരാമര്‍ശം നടത്താന്‍ പാടില്ലെന്നുമുള്ള കര്‍ശന ഉപാധിയോടെയാണ് അദ്ദേഹത്തിന് ജാമ്യ അനുവദിച്ചത്.