ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല; ജാമ്യം നൽകരുത്, ഇഡി സുപ്രീം കോടതിയിൽ

  1. Home
  2. Trending

ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല; ജാമ്യം നൽകരുത്, ഇഡി സുപ്രീം കോടതിയിൽ

ED


ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യത്തെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. തിരഞ്ഞെടുപ്പിന്റെ പേരിൽ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാഹചര്യമൊരുക്കുമെന്നും രാഷ്ട്രീയ നേതാക്കൾക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ വഴിയൊരുക്കുമെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു. ‌

തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ലെന്നുമാണ് ഇഡി വാദം. സ്ഥാനാർത്ഥിക്ക് പോലും കസ്റ്റഡിയിൽ ഇരിക്കെ ഇങ്ങനെ ഇളവ് നൽകാറില്ല. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശമോ ഭരണഘടനാ അവകാശമോ അല്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു. അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി മേയ് 20 വരെ നീട്ടിയിരിക്കുകയാണ്. ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.