ഹമാസിന്റെ വേഷവിധാനങ്ങളും പതാകയും ഏന്തി കായംകുളത്ത് പ്രകടനം; കേന്ദ്ര ഇന്റലിജൻസ് അന്വേഷണം
ഹമാസിന്റെ വേഷവിധാനങ്ങളും പതാകയും ഏന്തി കായംകുളത്ത് പ്രകടനം. കഴിഞ്ഞ ദിവസം എം. എസ്. എം കോളേജിന് സമീപം ആയിരുന്നു പ്രകടനം നടത്തിയത്. ദേശീയപാതയിലൂടെ പ്രകടനം കടന്നുപോയി. പോലീസിന്റെ അനുമതിയില്ലാതെയാണ് ഒരു വിഭാഗം പ്രകടനം സംഘടിപ്പിച്ചത്. പതാക ഉയർത്തി മുഖം വസ്ത്രം ഉപയോഗിച്ച് മറച്ച് പ്രതീകാത്മക തോക്കുകളുമായിരുന്നു പ്രകടനം.
പാലസ്തീനെ അനുകൂലിച്ച് ഒരു വിഭാഗം ആൾക്കാരാണ് ഇത് സംഘടിപ്പിച്ചത്. പരസ്യമായി നടന്ന ഈ പ്രകടനം പോലീസിലും ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ നടപടി എടുത്തിട്ടില്ലെങ്കിലും കേന്ദ്ര ഇന്റലിജൻസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കോളേജ് വിദ്യാർത്ഥികൾ ആണ് പ്രകടനം നടത്തിയത് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.