ഫ്ലാറ്റ് തട്ടിപ്പു കേസ്: ധന്യ മേരി വർഗീസിൻ്റെ ഒന്നര കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങള്‍ ഇഡി കണ്ടുകെട്ടിയത്. പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്.
നടിയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസണ്‍ ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്ളാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്നാണ് കേസ്.