‘ദ കേരള സ്റ്റോറി’യിലെ പൊള്ളത്തരം ഉദാഹരണ സഹിതം തുറന്നുകാട്ടി ധ്രുവ്; വീഡിയോ വൈറൽ

  1. Home
  2. Trending

‘ദ കേരള സ്റ്റോറി’യിലെ പൊള്ളത്തരം ഉദാഹരണ സഹിതം തുറന്നുകാട്ടി ധ്രുവ്; വീഡിയോ വൈറൽ

dhruv-rathee-analysis-about-the-kerala-story


‘ദ കേരള സ്റ്റോറി’ എന്ന സിനിമയെ പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ യുട്യൂബർ ധ്രുവ് റാഠി. തന്‍റെ ചാനലിലെ ഏറ്റവും പുതിയ വീഡിയോയിലാണ് ധ്രുവ് ‘ദ കേരള സ്റ്റോറി’യിൽ പറയുന്ന ലൗ ജിഹാദ് ഉൾപ്പെടെയുള്ള കണക്കുകളിലെ പൊള്ളത്തരം ഉദാഹരണ സഹിതം തുറന്നുകാട്ടുന്നത്. ‘ദ കേരള സ്റ്റോറി സത്യമോ വ്യാജമോ’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. 

കേരളത്തിൽനിന്നും വിദേശത്തേക്ക് പോയ മൂന്ന് പെൺകുട്ടികളുടെ കേസും ധ്രുവ് വിഡിയോയിൽ വിശകലനം ചെയ്യുന്നുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിയമസഭയിൽ നൽകിയ പ്രസ്താവനയും, എൻ.ഐ.എ ലൗ ജിഹാദ് അന്വേഷണം അവസാനിപ്പിച്ചതുമെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഒരു ദിവസം മുൻപ് അപ്‌ലോഡ് ചെയ്ത് വീഡിയോ ഇതിനോടകം 68 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.

ആറു ലക്ഷത്തോളം പേർ വീഡിയോ ലൈക്ക് ചെയ്യുകയും ഒരു ലക്ഷത്തിലേറെ പേർ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കമന്‍റ് ചെയ്യുന്നതിന് മുൻപ് വീഡിയോ മുഴുവനായി കാണണമെന്നും അല്ലെങ്കിൽ പ്രശ്നത്തെക്കുറിച്ച് കൃത്യമായ ധാരണ കിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.