കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി; കുറ്റം ചെയ്തിട്ടില്ലെന്ന് എകെജി സെന്റർ ആക്രമണക്കേസ് പ്രതി ജിതിൻ

  1. Home
  2. Trending

കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി; കുറ്റം ചെയ്തിട്ടില്ലെന്ന് എകെജി സെന്റർ ആക്രമണക്കേസ് പ്രതി ജിതിൻ

AKG CENTRE


കുറ്റം ചെയ്തിട്ടില്ലെന്ന് എ കെ ജി സെന്റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജിതിൻ. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി . കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറഞ്ഞു. 

ജിതിനെ ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ജിതിൻ പ്രതികരിച്ചത്.  
ഇന്നലെയാണ് യൂത്ത് കോൺഗ്രസ് നേതാവായ ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്