പാർട്ടിക്കുവേണ്ടി പലതവണ സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ട്; ഭിന്നതയില്ലെന്ന് ശിവകുമാർ

  1. Home
  2. Trending

പാർട്ടിക്കുവേണ്ടി പലതവണ സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ട്; ഭിന്നതയില്ലെന്ന് ശിവകുമാർ

dk


കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് വ്യക്തമാക്കി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രി ആരാകുമെന്ന് നിശ്ചയിക്കുന്നതിനുള്ള നിർണായകയോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് ശിവകുമാറിന്റെ പ്രതികരണം.

'ഞാനും സിദ്ധരാമയ്യയും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ചില ആളുകൾ പറയുന്നത്. എന്നാൽ, ഞങ്ങൾക്കിടയിൽ അത്തരത്തിൽ യാതൊരു ഭിന്നതയുമില്ല. പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുമായി യോജിട്ട് പ്രവർത്തിക്കും' - ഡി.കെ. ശിവകുമാർ പറഞ്ഞു.

കർണാടകയിൽ വ്യക്തമായ ജനവിധിയിൽ ഭരണം ഉറപ്പാക്കിയ കോൺഗ്രസിൽ ഇനി മുഖ്യമന്ത്രിയാരെന്ന ചർച്ചകൾ തുടരുന്നതിനിടെ, ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ അധികാര പോരായി ചിലയിടങ്ങളിൽ നിന്ന് വ്യാഖ്യാനങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡി.കെ. ശിവകുമാർ തന്നെ രംഗത്തെത്തിയത്.