തമിഴ്നാട്ടിൽ ഡി.എം.കെ നടത്തിയ തേരൊട്ടം; ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ നീക്കം നടക്കുന്നതായി സൂചന

  1. Home
  2. Trending

തമിഴ്നാട്ടിൽ ഡി.എം.കെ നടത്തിയ തേരൊട്ടം; ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ നീക്കം നടക്കുന്നതായി സൂചന

STALIN


തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ  ഉജ്ജ്വല വിജയത്തിന് പിന്നാലെ  ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ നീക്കം നടക്കുന്നതായി സൂചന. 
 ഉദയനിധിയെ കൂടുതൽ ചുമതലകൾ ഏല്പിക്കണമെന്ന് ഡിഎംകെ യുവജന വിഭാഗം ആവശ്യപ്പെട്ടു.ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കുമെന്ന അഭ്യൂഹങ്ങൾ  കഴിഞ്ഞ നവംബറിൽ ഉയർന്നപ്പോൾ എം കെ സ്റ്റാലിൻ നേരിട്ടിറങ്ങി ചർച്ചകൾ തടഞ്ഞു. സ്റ്റാലിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിക്കുന്നതിനൊപ്പം,  ഡിഎംകെയിൽ കുടുംബാധിപത്യം എന്ന ആക്ഷേപം വരാതിരിക്കാനുമായിരുന്നു ഇടപെടൽ.

എന്നാൽ നാല്‍പതിതിൽ നാല്‍പതും ഡിഎംകെ സഖ്യം തൂത്തുവാരിയ പടയോട്ടത്തോടെ ഉദയനിധിയുടെ സമയം ആയെന്നാണ് ഡിഎംകെയിലെ കരുതുന്നത്.  പ്രകടനപത്രിക തയാറാക്കിയ സമിതിയിലെ അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുത്തതും പല പ്രധാന മണ്ഡലങ്ങളിലും പുതുമുഖങ്ങളെ പരീക്ഷിച്ചതും താരപ്രചാരകണമായി 40 മണ്ഡലങ്ങളിലും ആവേഷമായതും എല്ലാം ഉദയനിധി തന്നെയായിരുന്നു. ഡിഎംകെയുടെ ചരിത്ര വിജയത്തിനായി കഠിനധ്വാനം ചെയ്ത ഉദയനിധിയെ കൂടുതൽ ഉത്തരവാദിത്തം ഏല്പിക്കണമെന്നാണ് പാർട്ടിക്കുളിലെ ആവശ്യം