നിശബ്ദ മേഖലകളിൽ പടക്കങ്ങൾ പൊ​ട്ടി​ക്ക​രുത്​; മലിനീകരണ നിയന്ത്രണ ബോർഡ്

  1. Home
  2. Trending

നിശബ്ദ മേഖലകളിൽ പടക്കങ്ങൾ പൊ​ട്ടി​ക്ക​രുത്​; മലിനീകരണ നിയന്ത്രണ ബോർഡ്

padakkam


നി​ശ​ബ്ദ മേ​ഖ​ല​ക​ളിൽ പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി.ആ​ശു​പ​ത്രി​ക​ൾ, കോ​ട​തി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​ നി​ശ​ബ്ദ മേ​ഖ​ല​ക​ളുടെ 100 മീ​റ്റ​റി​നു​ള്ളി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കാൻ പാടില്ല.

ആ​ഘോ​ഷ​വേ​ള​ക​ളി​ലെ പ​ട​ക്ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വും ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വും സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്റെ നി​ർ​ദേ​ശ​വും ക​ണ​ക്കി​ലെ​ടു​ത്ത് ‘ഗ്രീ​ൻ ക്രാ​ക്ക​റു​ക​ൾ’ (ഹ​രി​ത​പ​ട​ക്ക​ങ്ങ​ൾ) മാ​ത്ര​മേ സം​സ്ഥാ​ന​ത്ത് വി​ൽ​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും പാ​ടു​ള്ളൂ​വെ​ന്നും ബോ​ർ​ഡ് അ​റി​യി​ച്ചു.

‘ഗ്രീ​ൻ ക്രാ​ക്ക​റു​ക​ൾ’ ഉ​പ​യോ​ഗി​ക്കു​ന്ന സ​മ​യം ദീ​പാ​വ​ലി​ക്ക് രാ​ത്രി എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ ര​ണ്ടു മ​ണി​ക്കൂ​റാ​ക്കി നി​ജ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചിട്ടുണ്ട്.