കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം; അപകടത്തിൽ പരിക്കേറ്റയാൾ അറസ്റ്റിൽ

  1. Home
  2. Trending

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം; അപകടത്തിൽ പരിക്കേറ്റയാൾ അറസ്റ്റിൽ

Doctor attacked


എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് യുവാവ്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടത്തിൽ പരുക്കേറ്റ് എത്തിയ വട്ടേക്കുന്ന് സ്വദേശി ഡോയൽ ഡോക്ടറെ കയ്യേറ്റം ചെയ്തത്. ഇയാളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

അക്രമം നടത്തിയ യുവാവ് മദ്യലഹരിയിൽ ആയിരുന്നുവെന്നും അങ്ങനെ അപകടമുണ്ടായി ആശുപത്രിയിൽ കൊണ്ടുവന്നതാണെന്നും പോലീസ് പറഞ്ഞു. ബന്ധുക്കളായിരുന്നു ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. 

യുവാവ് ഡോക്ടറെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതോടെ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. ആശുപത്രി സംരക്ഷണ നിയമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.